പാലക്കാട്: മലമ്പുഴ ഗവ. ഐ.ടി.ഐ.യിൽ സർവേയർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.ടി.യും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും/ എൻ.എ.സി.യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും/ ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചിൽ മൂന്ന് വർഷത്തെ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവർക്കാണ് അവസരം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 23 ന് രാവിലെ 11 ന് മലമ്പുഴ ഗവ. ഐ.ടി.ഐ.യിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
