ഇടുക്കി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടുക്കി ജില്ലയിലെ തൊടുപുഴ, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, ദേവികുളം, അടിമാലി എന്നീ ബ്ലോക്കുകളില്‍ കര്‍ഷക ഇക്കോ ഷോപ്പുകള്‍,ഗ്രാമീണ വിപണികള്‍, ജില്ല സംഭരണ കേന്ദ്രങ്ങള്‍, മറ്റു വിപണികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കര്‍ഷകര്‍ക്ക് സംരംഭങ്ങള്‍ ആദായകരമാക്കുന്നതിന്റെ ഭാഗമായി ഓരോ ബ്ലോക്കിലും ഓരോ കര്‍ഷക മിത്രയേ തെരഞ്ഞെടുക്കും. 2022 മാര്‍ച്ച് 31 വരെയായിരിക്കും കാലാവധി.

ബ്ലോക്കുകളില്‍ സ്ഥിരതാമസക്കാരും കാര്‍ഷിക വൃത്തിയുമായി പരിചയമുള്ള കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍/ രജിസ്‌ട്രേഡ് കര്‍ഷകരുടെ മക്കള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.

പ്രായം 18 മുതല്‍ 40 വരെ, വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു/ വിഎച്ച്എസ്ഇ വിജയം
മറ്റ് യോഗ്യതകള്‍- കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ അടിസ്ഥാന പരിജ്ഞാനം. ഡേറ്റാ എന്‍ട്രി, എം. എസ് ഓഫീസ്, സ്‌പ്രെഡ് ഷീറ്റ് എന്നിവ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യം നാലുചക്ര/ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‌സ്, സ്വന്തമായി ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍, കാര്‍ഷിക വിപണികളെ സംബന്ധിച്ചുള്ള അറിവ്, മികച്ച ആശയവിനിമയശേഷി.
പ്രതിമാസ ആനുകൂല്യം- 5000 രൂപ, നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ പഞ്ചായത്തുതല കൃഷിഭവനുകളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബന്ധപ്പെട്ട ബ്ലോക്കുതല കൃഷി അസി ഡയറക്ടറുടെ ഓഫീസുമായോ ടി ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്ത്തല കൃഷി ഓഫീസുമായി ബന്ധപ്പെടുക.