കൊച്ചി: ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് അതോറിറ്റിയില്‍ (ജനറല്‍ ഹോസ്പിറ്റല്‍, എറണാകുളം) അനസ്‌തേഷ്യ ടെക്‌നീഷ്യന്‍, ഇ.സി.ജി ടെക്‌നീഷ്യന്‍, സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍ തുടങ്ങിയ തസ്തികകളില്‍ ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്തംബര്‍ 24-ന് മുമ്പായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ യോഗ്യത ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ ടെക്‌നോളജി ആന്റ് അനസ്‌തേഷ്യോളജിയും മൂന്ന് വര്‍ത്തെ പ്രവൃത്തി പരിചയവും. ഇ.സി.ജി ടെക്‌നീഷ്യന്‍ യോഗ്യത വി.എച്ച്.എസ്.ഇ ഇസിജി ടെക്‌നീഷ്യന്‍ കോഴ്‌സും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും, സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍ യോഗ്യത സി.എസ്.എസ്.ഡി കോഴ്‌സും മൂന്ന് വര്‍ത്തെ പ്രവൃത്തി പരിചയവും.
