കേരള പി.എസ്.സി ജൂലൈ 2021 വിജ്ഞാപന പ്രകാരം നടത്തുന്ന വകുപ്പുതല ഒ.എം.ആര്‍ പരീക്ഷകളില്‍ സെപ്റ്റംബര്‍ 24 മുതലുള്ള പരീക്ഷകളുടെ സമയം ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 3.30 മണി വരെ മാറ്റി നിശ്ചയിച്ചതായി ജില്ലാ ഓഫീസര്‍ അറിയിച്ചു. സെപ്റ്റംബര്‍ 27 ന് നിശ്ചയിച്ച വകുപ്പുതല പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
