ചരക്ക് സേവന നികുതി വകുപ്പ് വാഹന പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത 18990 കിലോ യൂറിയ ഒക്ടോബർ അഞ്ചിന് രാവിലെ 11.30 ന് ഗോപാലപുരം ചെക്ക് പോസ്റ്റ് പരിസരത്ത് പരസ്യമായി പുനർ ലേലം ചെയ്യും. 10,000 രൂപയാണ് നിരതദ്രവ്യം. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്, സ്‌ക്വാഡ് നമ്പർ ഒന്ന്, സ്റ്റേറ്റ് ടാക്‌സ് ഓഫീസറുമായി ബന്ധപ്പെടാം. ഫോൺ: 0491-2551255.