ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരായി (ഡി.പി.എം.) ഡോ. സമീഹ സൈതലവി ചുമതലയേറ്റു. വാഴവറ്റ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസറായിരുന്നു. ജില്ലാ പ്രോഗ്രാം മാനേജരായിരുന്ന ഡോ. ബി. അഭിലാഷ് ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കി ഹെല്‍ത്ത് സര്‍വീസസിലേക്ക് തിരികെ പോയതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് പുതിയ നിയമനം.
