എറണാകുളം : കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന ആന്റിറിട്രോവൈറൽ തെറാപ്പി (ART) കേന്ദ്രത്തിലേക്ക് മെഡിക്കൽ ഓഫീസർ , സ്റ്റാഫ് നഴ്സ് , ലബോറട്ടറി ടെക്നീഷ്യൻ,
കൗൺസിലർ തസ്തികകളിൽ സെപ്റ്റംബർ 24 ന് ടെലഫോൺ മുഖാന്തരം നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. പുതുക്കിയ തീയതി അപേക്ഷകരെ അപേക്ഷകൾ അയച്ച ഇ-മെയിലിൽ അറിയിക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484 – 2754000 extn 2004