കേരളത്തിലെ എന്‍ജിനിയറിങ് കോളേജുകളിലെ രണ്ടാം വര്‍ഷ (മൂന്നാം സെമസ്റ്റര്‍) ബി.ടെക്ക് ബിരുദ കോഴ്സിന് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സ്/ ഡി.വോക്ക്(D.Voc)/ ബി.എസ്.സി (ബിരുദതലത്തില്‍ മാത്തമാറ്റിക്സ് മുഖ്യവിഷയമായോ/ ഉപവിഷയമായോ പഠിച്ചിരിക്കണം). പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈന്‍ ആയി www.admissions.dtekerala.gov.in, www.dtekerala.gov.in എന്നീ വെബ്സൈറ്റുകള്‍ മുഖേന സമര്‍പ്പിക്കണം. അപേക്ഷ ഓണ്‍ലൈന്‍ ആയി 27 മുതല്‍ ഒക്ടോബര്‍ ഒന്‍പത് വൈകുന്നേരം അഞ്ച് മണി വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റുകളില്‍ ലഭിക്കും.