കൊട്ടിയം കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന വിമന്‍സ് ടെയിലര്‍ (30 ദിവസം), മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ് (30 ദിവസം), ഫാസ്റ്റ് ഫുഡ്സ്റ്റാള്‍ ഉദ്യാമി (10 ദിവസം) എന്നീ പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം. 18നും 45നും ഇടയില്‍ പ്രായമുള്ള സ്വന്തമായി സംരംഭം നടത്താന്‍ താല്‍പര്യം ഉള്ളവരായിരിക്കണം അപേക്ഷകര്‍.
പരിശീലനം, ഭക്ഷണം തുടങ്ങിയവ സൗജന്യം. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഡയറക്ടര്‍ കാനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ. ഐ.പി ക്യാമ്പസ്, കൊട്ടിയം പി. ഒ, കൊല്ലം -691571 വിലാസത്തില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0474 2537141.