കാസര്‍കോട്: വികസനപാക്കേജ് ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് ജനറലാശുപത്രിയില്‍ നിര്‍മ്മിക്കുന്ന മലിനജലസംസ്‌കരണ പ്ലാന്റിന്റെ പ്രവൃത്തി ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു.

കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, കെ.ഡി.പി. സ്‌പെഷല്‍ ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍, തദ്ദേശഭരണവകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.പി.രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനീയര്‍ ജോമോന്‍, ഡോ.കെ.കെ. രാജാറാം, ഡോ.ഗീത ഗുരുദാസ്, ജോബി ജോസഫ് എന്നിവര്‍ സംസാരിച്ചു. 1.06 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മലിനീകരണ സംസ്‌കരണ പ്ലാന്റ്‌റിന് ദിവസത്തില്‍ രണ്ട് ലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാന്‍ ശേഷിയുണ്ട്.