മലപ്പുറം: മങ്കട ഗ്രാമപഞ്ചായത്തിലെ ഏക ആദിവാസി കോളനിയായ വെട്ടിലാലയിലെ കള്ളിക്കല്‍ കോളനിയിലെ മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കി. ഏഴ് കുടുംബങ്ങളിലായി 21 പേര്‍ക്കാണ് കഴിഞ്ഞദിവസം രണ്ട് ഡോസ് വാക്‌സിനും നല്‍കിയത്. അധികൃതര്‍ കോളനിയില്‍ നേരിട്ടെത്തിയാണ് വാക്‌സിന്‍ നല്‍കിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിരോധ മരുന്നുകള്‍ കോളനിയിലെ താമസക്കാര്‍ക്ക് എത്തിച്ചു നല്‍കിയിരുന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷംസുദ്ദീന്‍, സ്റ്റാഫ് നഴ്‌സ് അമ്പിളി, എല്‍.എച്ച്.എസ് ഷീബ, ജെ.എച്ച്.ഐ നിതീഷ്, വാര്‍ഡ് അംഗം മുസ്തഫ കളത്തില്‍, ബാബു മാമ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്.
