മലപ്പുറം :കോട്ടക്കല്‍ ഗവ. വനിതാപോളിടെക്‌നിക് കോളജിലേക്കുള്ള 2021-2022 വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് മൂന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്കുള്ള പ്രവേശനം സെപ്തംബര്‍ 28ന് അവസാനിക്കും. കോളജില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പ്രവേശനം. കോട്ടക്കല്‍ പോളിയിലെ വിവിധ ബ്രാഞ്ചുകളില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസും (വാര്‍ഷികവരുമാനം ഒരു ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ 3,780 രൂപയും അതില്‍ താഴെയുള്ളവര്‍ 1,000 രൂപയും) പി.ടി.എ ഫണ്ട്, എ.ടി.എം കാര്‍ഡ്, എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ഒറിജിനല്‍ ടി.സി, സി.സി, എസ്.എസ്.എല്‍.സി, നേറ്റിവിറ്റി, കമ്യൂണിറ്റി, വരുമാനസര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലെയര്‍, അലോട്ട്‌മെന്റ് സ്ലിപ്പ്, അപേക്ഷാ പ്രിന്റ് ഔട്ട് എന്നിവ കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gwptck.ac.in സന്ദര്‍ശിക്കണം. ഫോണ്‍: 0483 2750790, 9037220484, 9605814735.
