എറണാകുളം: ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷനൽ ഓഫീസിൽ 2019 – 20 വർഷത്തെ മുടങ്ങിക്കിക്കുന്ന ഫയലുകൾ തീർപ്പാക്കാനായി നടത്തുന്ന പ്രത്യേക ഡ്രൈവിൽ ഒരാഴ്ച്ചയ്ക്കുള്ളിൽ തീർപ്പാക്കിയത് 200 ഫയലുകൾ. 300 ഫയലുകളിൽ തുടർ നടപടികളും സ്വീകരിച്ചു.ജില്ലാ കളക്ടർ ജാഫർ മാലിക് ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷനൽ ഓഫീസ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.

അപേക്ഷകൾ തപാലായി സ്വീകരിക്കുന്നതിനും ഫയലുകളുടെ നിജസ്ഥിതി അറിയുന്നതിനും പ്രത്യേക സംവിധാനം ഒരുക്കുമെന്ന് കളക്ടർ പറഞ്ഞു. മുടങ്ങിക്കിടക്കുന്ന ഫയലുകൾ മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കാനും കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഫോർട്ട് കൊച്ചി സബ് കളക്ടർ പി വിഷ്ണുരാജിന്റെ നേതൃത്വത്തിൽ 2 ജൂനിയർ സൂപ്രണ്ടുമാരും 8 ക്ലർക്കുമാരും അടങ്ങുന്ന സംഘമാണ് സ്പെഷ്യൽ ഡ്രൈവിൽ കർമ്മനിരതരായിരിക്കുന്നത്. 2008 ലെ കേരള നെൽകൃഷി -തണ്ണീർത്തട നിയമം പ്രാബല്യത്തിൽ വന്നതുമുതൽ ഭൂമി പരിവർത്തനവുമായി ബന്ധപ്പെട്ട ഫയലുകളിലാണ് സ്പെഷ്യൽ ഡ്രൈവിൽ നടപടി എടുത്തു കൊണ്ടിരിക്കുന്നത്.