എറണാകുളം : ആരോഗ്യജാഗ്രത പരിപാടിയുടെ ഭാഗമായുള്ള കൊതുകിൻ്റെ ജൈവിക നിയന്ത്രണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കൊച്ചി കോര്‍പ്പറഷൻ മേയർ അഡ്വ.എം. അനിൽകുമാർ നിർവ്വഹിച്ചു. ക്യാമ്പയിൻ്റെ ഭാഗമായി വെള്ളക്കെട്ടുകളിൽ ഗപ്പി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പ്രവർത്തനങ്ങൾക്കും മേയർ തുടക്കം കുറിച്ചു. സെപ്റ്റംബർ 23 മുതൽ 25 വരെയാണ് ക്യാംമ്പയിൻ നടത്തുന്നത്.

ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഉറവിട നശീകരണത്തിനായുളള പരിശോധനകൾ, പ്രചാരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.

എറണാകുളം ശ്രീനാരായണ സേവാ സംഘം ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടിയിൽ കൊച്ചി നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ടി.കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡിവിഷൻ കൗൺസിലർ സുധാ ദിലീപ് കുമാർ , ജില്ലാ നോൺ കോവിഡ് സർവെയലൻസ് ഓഫീസർ ഡോ. വിനോദ് പൗലോസ് , ശ്രീനാരായണ സേവാ സംഘം പ്രസിഡൻ്റ് അഡ്വ. എൻ.ഡി പ്രേമചന്ദ്രൻ , സെക്രട്ടറി പി. പി രാജൻ , സീനിയർ ബയോളജിസ്റ്റ് അബ്ദുൾ ജബ്ബാർ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ശ്രീനാരായണ സേവാ സംഘം അംഗങ്ങൾ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.