പാലക്കാട്: കുഴൽമന്ദം ഗവ.ഐ.ടി.ഐയിൽ മൂന്ന് മാസത്തെ ലിഫ്റ്റ് ഇറക്ടർ കോഴ്സിലെ നാലാം ബാച്ച് പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്‌സ് ഒക്ടോബറിൽ ആരംഭിക്കും. കോഴ്സിന് ശേഷം പ്ലേസ്മെന്റ് സപ്പോർട്ടും പ്രവർത്തിപരിചയത്തിനായി ഹൈദരാബാദിൽ സ്റ്റൈപ്പന്റോടുകൂടി ആറുമാസത്തെ പരിശീലനവും നൽകും. 18 വയസ് പൂർത്തിയായ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ 9061899611.