കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വാക്‌സിനേഷന്‍ ഡ്രൈവ് ജില്ലയില്‍ പുരോഗമിക്കുന്നു. മയ്യനാട് ഗ്രാമപഞ്ചായത്തിലും പട്ടാഴി വടക്കേക്കരയിലുമായി വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നാളെ (സെപ്റ്റംബര്‍ 26) നടക്കും. മയ്യനാട് പഞ്ചായത്തിലെ 18 വയസിന് മുകളിലുള്ള ഒന്നാം ഡോസ് സ്വീകരിക്കാത്തവര്‍ക്കും രണ്ടാം ഡോസ് അര്‍ഹതാ സമയം ആയവര്‍ക്കുമായി മയ്യനാട് സി.എച്ച്.സി യിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോവിഷീല്‍ഡ് വാക്‌സിന്‍ ആണ് നല്‍കുന്നത്. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ പറഞ്ഞു.
പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ വിവിധ കാരണങ്ങളാല്‍ ഇതുവരെയും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കായി പി.എച്ച്.സി യില്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുമെന്ന് സെക്രട്ടറി റെജിമോന്‍ പറഞ്ഞു. ഡി.സി.സിയില്‍ നിലവില്‍ 11 രോഗികള്‍ ആണുള്ളത്.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ള 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കുമായി നാളെ (സെപ്റ്റംബര്‍ 26) മോപ്-അപ് ക്യാമ്പയിന്‍ സംഘടിപ്പിക്കും. ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ക്ക് സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ പ്രത്യേക ബൂത്ത് സജജമാക്കും. നേരിട്ടെത്താനാകാത്തവര്‍ക്ക് ഇന്ന് തന്നെ വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്നതിനായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പി. അനില്‍കുമാര്‍ പറഞ്ഞു.
