എറണാകുളം : പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ അധ്യയന വർഷം മെഡിക്കൽ / എഞ്ചിനീയറിംഗ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയതും പി
എച്ച് ഡി നേടിയതുമായ പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളെ ആദരിക്കുന്നു. അർഹരായ വിദ്യാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന മാർക്ക്‌ ലിസ്റ്റ് , ഐ. ഡി കാർഡ് എന്നിവയുടെ പകർപ്പ് ബയോഡാറ്റ എന്നിവ സഹിതം ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, കനക നഗർ, വെള്ളയമ്പലം, കവടിയാർ പി ഒ തിരുവനന്തപുരം, പിൻ : 695003 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അവസാന തിയതി : ഒക്ടോബർ 5. ഫോൺ : 0471 2315375