കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ആസാദീ കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നഗരസഭയില്‍ നടത്തുന്ന പരിപാടിയിലാണ് നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചത്.

മികച്ച ശുചീകരണ തൊഴിലാളിയായി തെരഞ്ഞെടുക്കപ്പെട്ട ശരവണനെ പൊന്നാടയണിയിച്ച് ആദരിച്ചു. എല്ലാ ശുചീകരണ തൊഴിലാളികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. നഗരസഭാ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് തൊഴിലാളികളെ ആദരിച്ചത്. നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോ പ്രദര്‍ശനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ബീനാ ജോബി, വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മനോജ് മുരളി, ഏലിയാമ്മ കുര്യാക്കോസ്, സിബി പാറപ്പായി, ചലചിത്ര സംവിധായകന്‍ നന്ദന്‍ മേനോന്‍, കൗണ്‍സിലര്‍മാര്‍, നഗരസഭാ ജീവനക്കാര്‍, സാസ്‌കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്കുമാര്‍ നന്ദി പറഞ്ഞു.