കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടർ അഫ്‌സാനാ പർവീണിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ മൂന്ന് കേസുകള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി,ആലപ്പാട്,ചവറ, ഓച്ചിറ, ക്ലാപ്പന, കെ.എസ് പുരം, തഴവ, പന്മന,തൊടിയൂർ,തെക്കുംഭാഗം, തേവലക്കര പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ട് കേസുകൾക്ക് പിഴയീടാക്കി.

23 കേസുകളിൽ താക്കീത് നൽകി. കൊല്ലം കോർപ്പറേഷൻ, പൂതക്കുളം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 23 കേസുകളിൽ താക്കീത് നൽകി. ചിതറ,കരീപ്ര,എഴുകോൺ,കൊട്ടാരക്കര,കുളക്കട,കുമ്മിൾ,മൈലം,ഉമ്മന്നൂർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു കേസിന് പിഴ ഈടാക്കുകയും 52 കേസുകളിൽ താക്കീത് നൽകുകയും ചെയ്തു.