കണ്ണൂർ: ജില്ലയില്‍ ചൊവ്വ   (സപ്തംബര്‍ 28) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
കരിവെള്ളൂർ സി എച്ച് സി, സാംസ്‌കാരിക നിലയം ചന്ദാപുര, നജാത്ത് എൽ പി സ്കൂൾ പാനൂർ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയും കോട്ടൂർ സബ്‌സെന്റർ, പുന്നച്ചേരി പി എച്ച് സി, പരിയാരം പി എച്ച് സി, ശിശുമന്ദിരം മൂന്നുപേരിയ, കീഴ്പ്പള്ളി ബ്ലോക്ക് പി എച്ച് സി10 മണി മുതൽ 12:30 വരെയും പോത്തുകുണ്ട് കമ്മ്യൂണിറ്റി ഹാൾ, സി ആർ സി വായനശാല പെരിണ്ടലേരി ചെങ്ങളായി, മുറിയത്തോട് കമ്മ്യൂണിറ്റി ഹാൾ, സമാജ്‌വാടി കോളനി അംഗനവാടി, സാംസ്‌കാരിക നിലയം വലിയപാറ എന്നിവിടങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ നാല് മണി വരെയുമാണ് പരിശോധന.
പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.