ആലപ്പുഴ: ജില്ലയില്‍ 847പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 804 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 41പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 14.25 ശതമാനമാണ്.

1031 പേര്‍ രോഗമുക്തരായി. നിലവില്‍ 8437 പേര്‍ ചികിത്സയിലുണ്ട്.