കിഡ്നി മാറ്റിവെച്ച രോഗികള്‍ക്ക് തിരൂരങ്ങാടി നഗരസഭയുടെ കൈത്താങ്ങ്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഡ്നി മാറ്റിവെച്ച രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ പ്രതിമാസം നല്‍കും. ഇതിനു അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയത്. രോഗികള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് സൗജന്യ മരുന്ന് വിതരണം. സെപ്തംബര്‍ 28ന് (ചൊവ്വ) ഉച്ചയ്ക്ക് 12.30ന് മുനിസിപ്പല്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി മരുന്ന് വിതരണം നിര്‍വഹിക്കും.
