ലോക പേവിഷബാധാ ദിനത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യ വിഭാഗം തയ്യാറാക്കിയ ബോധവല്‍ക്കരണ പോസ്റ്റര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാറിന് നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. സി.എസ് നന്ദിനി, ഡോ. പി.അജിത, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ആര്‍.സന്തോഷ് കുമാര്‍, സര്‍വെയ്‌ലന്‍സ് സെല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. രശ്മി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ.സുനില്‍കുമാര്‍ ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ ആര്‍.ദീപ, വി.ആര്‍ ഷൈലാഭായി, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തേജസ് തോമസ് ഉഴുവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും, വെബിനാറുകളും സംഘടിപ്പിക്കുമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
