വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സെപ്റ്റംബര് 30 ന് ജില്ലയിലെ വിവിധ പരിപാടികളില് പങ്കെടുക്കും. രാവിലെ 9.30 ന് ജില്ലയിലെ വ്യവസായ സംരംഭകരുടെയും പുതിയതായി വ്യവസായ സംരംഭങ്ങള് തുടങ്ങാന് താല്പര്യമുള്ളവരുടേയും പ്രശ്‌നങ്ങളും പരിഹാരങ്ങളും കേള്ക്കുന്നതിനായി ജില്ലാ പഞ്ചായത്ത് കോണ്ഫറന്സ് ഹാളില് നടക്കുന്ന മീറ്റ് ദി മിനിസ്റ്റര് പരിപാടിയില് പങ്കെടുക്കും. വൈകീട്ട് 3.30 ന് ഗവ. ഗസ്റ്റ് ഹൗസില് ജില്ലയിലെ നിയമസഭാ സാമാജികരുമായി കൂടിക്കാഴ്ച നടത്തും. തുടര്ന്ന് വൈകീട്ട് 5.30ന് കെ.എസ്.ഐ.ഡി.സി.യുടെ ആഭിമുഖ്യത്തില് ഹോട്ടല് ഇന്ദ്രപ്രസ്ഥയില് വ്യവസായ സംരംഭകരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.