പത്തനംതിട്ട ജില്ലയില്‍ ഇന്ന് 540 പേര്‍ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു; 1212 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും, 539 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

1. അടൂര്‍ 25
2. പന്തളം 50
3. പത്തനംതിട്ട 22
4. തിരുവല്ല 45
5. ആനിക്കാട് 10
6. ആറന്മുള 20
7. അരുവാപുലം 1
8. അയിരൂര്‍ 5
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 1
12. ഏറത്ത് 14
13. ഇലന്തൂര്‍ 2
14. ഏനാദിമംഗലം 4
15. ഇരവിപേരൂര്‍ 3
16. ഏഴംകുളം 12
17. എഴുമറ്റൂര്‍ 10
18. കടമ്പനാട് 12
19. കടപ്ര 3
20. കലഞ്ഞൂര്‍ 12
21. കല്ലൂപ്പാറ 14
22. കവിയൂര്‍ 6
23. കൊടുമണ്‍ 18
24. കോയിപ്രം 9
25. കോന്നി 15
26. കൊറ്റനാട് 4
27. കോട്ടാങ്ങല്‍ 11
28. കോഴഞ്ചേരി 9
29. കുളനട 15
30. കുന്നന്താനം 14
31. കുറ്റൂര്‍ 5
32. മലയാലപ്പുഴ 5
33. മല്ലപ്പളളി 11
34. മല്ലപ്പുഴശ്ശേരി 1
35. മെഴുവേലി 5
36. മൈലപ്ര 3
37. നാറാണംമൂഴി 5
38. നാരങ്ങാനം 2
39. നെടുമ്പ്രം 2
40. നിരണം 2
41. ഓമല്ലൂര്‍ 3
42. പള്ളിക്കല്‍ 20
43. പന്തളം-തെക്കേക്കര 21
44. പെരിങ്ങര 6
45. പ്രമാടം 17
46. പുറമറ്റം 6
47. റാന്നി 9
48. റാന്നി-പഴവങ്ങാടി 5
49. റാന്നി-അങ്ങാടി 0
50. റാന്നി-പെരുനാട് 4
51. സീതത്തോട് 0
52. തണ്ണിത്തോട് 0
53. തോട്ടപ്പുഴശ്ശേരി 6
54. തുമ്പമണ്‍ 7
55. വടശ്ശേരിക്കര 8
56. വളളിക്കോട് 4
57. വെച്ചൂച്ചിറ 11

ജില്ലയില്‍ ഇതുവരെ ആകെ 177185 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 169604 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ എട്ട് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഇരവിപേരൂര്‍ സ്വദേശി (72) 25.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
2) കോഴഞ്ചേരി സ്വദേശി (76) 24.09.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
3) കൊടുമണ്‍ സ്വദേശി (62) 25.09.2021ന് കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
4) പളളിക്കല്‍ സ്വദേശി (76) 22.09.2021ന് സ്വവസതിയില്‍ മരണമടഞ്ഞു.
5) അടൂര്‍ സ്വദേശി (63) 21.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
6) റാന്നി-പഴവങ്ങാടി സ്വദേശി (69) 21.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
7) ഇരവിപേരൂര്‍ സ്വദേശി (71) 20.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
8) ഏറത്ത് സ്വദേശി (64) 27.09.2021ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1212 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 168313 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7764 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 7483 പേര്‍ ജില്ലയിലും, 281 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 14720 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5728 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2580 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.43 ശതമാനമാണ്.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.