മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് ഗ്രാമ പഞ്ചായത്തുകളിലെ പത്ത് ഗ്രാമസേവകര്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മുഹമ്മദ് ഇസ്മയില്‍, അടോട്ട് ചന്ദ്രന്‍, മൂസ കടമ്പോട്ട്, പി. സുനീറ, സി. റാബിയ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ കെ.എം. മുഹമ്മദലി മാസ്റ്റര്‍, എ.കെ. മെഹനാസ്, കെ. സഫിയ, അംഗങ്ങളായ പി.ബി. അബ്ദുള്‍ ബഷീര്‍, പി. അബ്ദുള്‍ ജലീല്‍, എം.ടി. അബ്ദുള്‍ ബഷീര്‍, എന്‍. പ്രകാശന്‍, സുബൈദ മുസ്ലിയാരകത്ത്, റാബിയ കുഞ്ഞിമുഹമ്മദ്, മുഹ്സിനത്ത് അബാസ്, വി. സുലൈഖ, ആഷിഫ തസ്നി, ഫായിസ മുഹമ്മദ് റാഫി, ബി.ഡി.ഒ കെ. ഫത്തീല എന്നിവര്‍ പങ്കെടുത്തു.
