എറണാകുളം: പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഒരു പ്രൊജ്ക്ട് കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാരായ താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ ഒക്‌ടോബര്‍ എട്ടിന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. പ്രായം 22 നും 45 നും മദ്ധ്യേ. വിദ്യാഭ്യാസ യോഗ്യത അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/സൈക്കോളജി ഇവയില്‍ ഏതെങ്കിലും ഒരു വിഷയത്തിലുളള ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. അധിക യോഗ്യത എം.എസ്.ഓഫീസ്/കെ.ജി.ടി.ഇ/വേര്‍ഡ് പ്രൊസസ്സിംഗ് (ഇംഗ്ലീഷ് ആന്റ് മലയാളം)/പി.ജി.ഡി.സി.എ.