പാലക്കാട്: ‘ആസാദി കാ അമൃത് മഹോത്സവ്’ ത്തിനോടനുബന്ധിച്ച് ശുചിത്വ സന്ദേശ പ്രചരണത്തിനായി ആരംഭിച്ച സ്വച്ഛ്ത രഥം പ്രയാണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെത്തി ശുചിത്വ സന്ദേശങ്ങള്‍ കൈമാറാനും ജനങ്ങളില്‍ ശുചിത്വ അവബോധം വളര്‍ത്താനുമുള്ള ശുചിത്വ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സ്വച്ഛ്ത രഥം പ്രയാണം ആരംഭിച്ചത്. പരിപാടിയില്‍ ജില്ലാ ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍ കോര്‍ഡിനേറ്റര്ഡമാര്‍, മറ്റ് അംഗങ്ങള്‍, അസി. കോര്‍ഡിനേറ്റര്‍ എന്നിവര്‍ പങ്കെടുത്തു.