എറണാകുളം: കോവിഡ് പ്രതിരോധ വാക്സിൻ്റെ ആദ്യ ഡോസ് വിതരണം 100 ശതമാനം പൂർത്തിയാക്കിയതിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും വാക്സിനേഷൻ വിതരണത്തിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളെ അനുമോദിക്കലും ഒക്ടോബർ രണ്ടിന് നടക്കും.

കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ പകൽ 12.30ന് നടക്കുന്ന പരിപാടിയിൽ വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് ഔദ്യോഗിക പ്രഖ്യാപനം നടത്തും. പി.ടി.തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. എ ഹൈബി ഈഡൻ എം പി, മേയർഎം.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, കളക്ടർ ജാഫർ മാലിക്, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ, ഡി എം ഒ എൻ.കെ കുട്ടപ്പൻ, അഡീ.ഡി.എം.ഒ മാരായ ഡോ.എസ്.ശ്രീദേവി, ഡോ.ആർ.വിവേക് കുമാർ, വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. എം.ജി ശിവദാസ് എന്നിവർ പങ്കെടുക്കും.