എറണാകുളം: കുമ്പളം ഫെറിക്ക് സമീപം ജല സേചന വകുപ്പ് നിർമിക്കുന്ന കുമ്പളം ബോട്ട് ജെട്ടിയുടെ നിർമാണ ഉദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിച്ചു. ജല ഗതാഗത വകുപ്പിന് വേണ്ടി ഇൻലാൻഡ് നാവിഗേഷൻ ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ മുടക്കിയാണ് ജല സേചന വകുപ്പ് ബോട്ട് ജെട്ടി നിർമ്മിക്കുന്നത്. കുമ്പളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ് രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ ആസൂത്രണ സമിതി അംഗം ദീപു കുഞ്ഞിക്കുട്ടി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജോളി പവ്വത്തിൽ, ജല സേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി. സന്ധ്യ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ. എസ് ഷിബു, അസിസ്റ്റന്റ് എഞ്ചിനീയർ ഹാറൂൺ റഷീദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ഫോട്ടോ : കുമ്പളം ബോട്ട് ജെട്ടിയുടെ നിർമാണ ഉദ്ഘാടനം കെ. ബാബു എം. എൽ. എ നിർവഹിക്കുന്നു