പത്തനംതിട്ട: ഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മണ്ണാറമല വാര്‍ഡില്‍ കേര നഴ്സറി ആരംഭിച്ചു. രണ്ടായിരം വിത്തുതേങ്ങകള്‍ കിളിപ്പിക്കുന്നതിനുള്ള ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അന്നമ്മ അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസര്‍ ചന്ദ്രലേഖ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
രണ്ടായിരം തെങ്ങുതൈകള്‍ ഉല്‍പാദിപ്പിച്ച് അടുത്ത വര്‍ഷം പരിസ്ഥിതി ദിനത്തില്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡിലെയും വീടുകളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നട്ട് പരിപാലിക്കുന്നതാണ് ഈ പദ്ധതി. കേരള നഴ്സറിക്കു പുറമേ ഗ്രാഫ്റ്റ് ചെയ്ത മാവിന്‍ തൈകള്‍, പ്ലാവിന്‍ തൈകള്‍, കശുമാവിന്‍ തൈകള്‍ എന്നിവ ഉള്‍പ്പെടെ നാലായിരം തൈകളാണ് ഉല്‍പാദിപ്പിക്കുന്നതിന് പഞ്ചായത്ത് ലക്ഷ്യമിട്ടിരിക്കുന്നത്.