കണ്ണൂർ: ജില്ലയില്‍ ഒക്ടോബര്‍ ഒന്ന് (വെള്ളി) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
ഉമ്മറപൊയില്‍ ഡിസിസി, ആലക്കോട് കമ്മ്യൂണിറ്റി ഹാള്‍, എകെജി സ്മാരക വായനശാല പതിനാറാം പറമ്പ്, പറശ്ശിനിക്കടവ് പിഎച്ച്‌സി, ഏഴോം പിഎച്ച്‌സി, വയത്തൂര്‍ യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വലിയപാറ ജിഎല്‍പി സ്‌കൂള്‍, പേരാവൂര്‍ താലൂക്ക് ആശുപത്രി രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും കണ്ടേരി അങ്കണവാടി, കേളകം പിഎച്ച്‌സി ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണി വരെയുമാണ് പരിശോധന.
പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.