കാസർഗോഡ്: കേന്ദ്ര സർക്കാറിന്റെ ആസാദി കാ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി ജില്ലാഭരണകൂടം ക്ലീൻ ഇന്ത്യ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.

കാസറഗോഡ് ജില്ലാ നെഹ്‌റു യുവ കേന്ദ്ര, ശുചിത്വ മിഷൻ ഹരിത കേരള മിഷൻ, ഹരിത കർമ്മ സേന, ത്രിതല പഞ്ചായത്തുകൾ, എൻഎസ്എസ്, ക്ലീൻ കേരള കമ്പനി എന്നിവയുടെ പങ്കാളിത്തത്തോടെ ഒക്ടോബർ ഒന്ന് മുതൽ 31 വരെ നീണ്ടു നിൽക്കുന്ന ശുചീകരണ, പ്ലാസ്റ്റിക് സംഭരണ പരിപാടികൾ ജില്ലയിലെ യൂത്ത് ക്ലബുകൾ, വായനശാലകൾ, മറ്റു സാമൂഹിക സാംസ്‌കാരിക സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെ നടത്തും.

നെഹ്രു യുവകേന്ദ്ര അഫിലിയേഷൻ ഉള്ള ക്ലബ്ബുകൾ ശുചീകരണ പ്രർത്തനങ്ങൾ നടത്തുന്ന ഫോട്ടോ റിപ്പോർട്ട് എന്നിവ nyvkasargod@gmail.com എന്ന ഇ-മെയിലിൽ അയക്കുക. ജില്ലാതലത്തിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ക്ലബിന് പുരസ്‌കാരം നൽകും. ഫോൺ: 04994 255144