വയനാട്‌ :ജലശക്തി മന്ത്രാലയത്തിന്റെ ക്യാച്ച് ദ റെയിന്‍ ക്യാംപെയിനിന്റെ ഭാഗമായി ജില്ലാതലത്തില്‍ ആരംഭിച്ച ജലശക്തി കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എന്‍ ഐ ഷാജു അദ്ധ്യക്ഷത വഹിച്ചു. യു എന്‍ വി ജില്ലാ യൂത്ത് ഓഫീസര്‍ ഡോ. ആര്‍ എസ് ഹരി, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി കെ ശ്രീലത, സീനിയര്‍ ഹൈഡ്രോജിയോളജിസ്റ്റ് ഡോ. ലാല്‍ തോംപ്‌സണ്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ സുധീഷ് എം വിജയന്‍, യു എന്‍ വി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഷെറിന്‍ സണ്ണി എന്നിവര്‍ പങ്കെടുത്തു.