നെടുമണ്ണി ജൈവ കര്‍ഷക സംഘത്തിന്റെ ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എം എല്‍ എ ഡോ.എന്‍ ജയരാജ് നിര്‍വ്വഹിച്ചു. നെടുംകുന്നം ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ഇക്കോ ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചത്. കര്‍ഷകര്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളും കൂടാതെ ഉപോത്പന്നങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ഇക്കോ ഷോപ്പില്‍ ലഭ്യമാണ്. കൂടാതെ നടീല്‍ വസ്തുക്കള്‍, കാര്‍ഷിക സര്‍വ്വകലാശാലയും കൃഷി വകുപ്പും ഉല്‍പ്പാദിപ്പിക്കുന്ന വിത്തിനങ്ങള്‍ എന്നിവയും വിവിധ ഫല വൃക്ഷ തൈകളും ഷോപ്പില്‍ ക്രമീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ദേവസ്യ അധ്യക്ഷത വഹിച്ചു. കൃഷി അസി.ഡയറക്ടര്‍ ജാന്‍സി കെ കോശി പദ്ധതി വിശദീകരിച്ചു.റവ.ഫാ. അഗസ്റ്റിന്‍ കൊല്ലം പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, പഞ്ചായത്ത് വൈസ് പ്രസി. രാജമ്മ രവീന്ദ്രന്‍, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജേഷ് കൈടാച്ചിറ, വാര്‍ഡ് മെമ്പര്‍ വി.എം ഗോപകുമാര്‍, ജോ ജോസഫ്, എം ജെ ജോണ്‍, സി ജെ ബീന, ഫിലോമിന ജെയിംസ്, കൃഷി ആഫീസര്‍ വി ജെ രെജി, അസി. ആഫീസര്‍ ശ്രീകല, വികസന സമിതി അംഗം കെ രാജേഷ്, സംഘം പ്രസിഡന്റ് പി.ജി ഹരിലാല്‍, വി.ഒ ഔതകുട്ടി, പി റ്റി ജോണ്‍, സിറിയക് കുഴിയാത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
