ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്യുന്ന പദ്ധതികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പിലാക്കാനുള്ള എല്ലാ സഹകരണവുമുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സണ്ണി പാമ്പാടി പറഞ്ഞു.  ഏറ്റവും അധികം ജനശ്രദ്ധ പിടിച്ചു പറ്റിയ പദ്ധതിയാണ് ഹരിത കേരളം. കുറഞ്ഞ കാലയളവില്‍ തന്നെ കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും പഴയ രീതയില്‍ തിരിച്ചു കൊണ്ടുവരുന്നതിന് ഹരിത കേരളം പദ്ധതിയിലൂടെ സാധിച്ചതായി അദ്ദേഹം പറഞ്ഞു. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത കേരളം പദ്ധതി നടപ്പാക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും പ്രതിബദ്ധരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി  അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസി മോള്‍ മനോജ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സലീം ഗോപാല്‍, എഡിസി (ജനറല്‍) പി.എസ് ഷിനോ, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി.മാത്യു സ്വാഗതവും ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ് നന്ദിയും പറഞ്ഞു.