സംസ്ഥാന കാർഷിക ക്ഷേമ കർഷക ക്ഷേമ വകുപ്പ്, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ലഭ്യമാക്കുന്നതിനും വിളകൾക്ക് മുന്തിയ വില ഉറപ്പാക്കുന്നതിനും കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, ശേഖരണം, സംസ്‌കരണം വിപണനം എന്നിവ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിപണി ശാക്തീകരണ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കണ്ടെയ്നർ മോഡ് പ്രൊക്യുർമെന്റ് ആൻഡ് പ്രോസസിംഗ് സെന്റർ, പഴം പച്ചക്കറികൾ, മറ്റ് കാർഷിക വിഭവങ്ങൾ എന്നിവ ശീതീകരിച്ച് കേടുകൂടാതെ സൂക്ഷിക്കുന്നതിനായി താപ നിയന്ത്രണ സൗകര്യം ഉള്ള വാൻ വാങ്ങുന്നതിനുള്ള പദ്ധതി, കാർഷിക ഉൽപ്പന്ന പ്രോസസിംഗ് യുണിറ്റുകൾ സ്ഥാപിക്കുന്ന ധനസഹായം തുടങ്ങിയ പദ്ധതികൾക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
താൽപ്പര്യമുള്ളവർ ഒക്ടോബർ ആറിനു മുൻപായി അപേക്ഷകൾ കൃഷിഭവനിലോ കൃഷി അസ്സിറ്റന്റ് ഡയറക്ടറുടെ ഓഫീസിലോ സമർപ്പിക്കേണ്ടതാണെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരുടെ ഓഫീസുമായോ കൃഷി ഭവനുമായോ ബന്ധപ്പെടുക.