കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന  സ്മാം പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം. കാർഷിക യന്ത്രവത്കരണ പ്രോത്സാഹനം ലക്ഷ്യമിട്ടു നടത്തുന്ന പദ്ധതി വഴി കാർഷിക യന്ത്രങ്ങൾ പദ്ധതി നിബന്ധനകൾക്കു വിധേയമായി സബ്സിഡിയോടു കൂടി ലഭ്യമാണ്. കാർഷിക ഉപകരണങ്ങൾക്ക് 50 ശതമാനം വരെയും മൂല്യ വർദ്ധന യന്ത്രങ്ങൾക്ക് 60 ശതമാനം വരെയും സാമ്പത്തിക സഹായം ലഭ്യമാണ്. കൂടാതെ അംഗീകൃത കാർഷിക കൂട്ടായ്മകൾക്ക് ഫാം മെഷിനറി സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്സിഡി നിരക്കിൽ പരമാവധി എട്ട് ലക്ഷം രൂപ വരെയും കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സബ്സിഡി നിരക്കിലും കാർഷിക യന്ത്രങ്ങൾ വാങ്ങാം.  https://agrimachinery.nic.in എന്ന വെബ്സൈറ്റ് വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കൃഷി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി കൃഷി ഭവനുമായോ കൃഷി അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയവുമായോ ബന്ധപ്പെടാം. 9846422580, 9745286112, 9446377184, 9895944970.