എക്സൈസ് സ്റ്റാഫ് അസോസിയേഷന് ഇടുക്കി ജില്ലാ കമ്മിറ്റിയുടെയും ദേവികുളം ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കൊവിഡ് പ്രതിസന്ധിയില്‍ പ്രയാസമനുഭവിക്കുന്ന ആദിവാസി മേഖലകളിലെ കുടുംബങ്ങള്‍ക്ക് വസ്ത്രങ്ങള്‍ എത്തിച്ച് നല്കുന്ന പദ്ധതിക്ക് അടിമാലി ഗ്രാമപഞ്ചായത്തിലെ തലനിരപ്പന്‍ കുടിയില്‍ തുടക്കം കുറിച്ചു.കരുതലായി കൂടെയുണ്ട് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.ജില്ലയിലെ വിവിധ വസ്ത്രവ്യാപാരശാലകളില്‍ നിന്നും ശേഖരിക്കുന്ന വസ്ത്രങ്ങളാണ് പദ്ധതിയിലൂടെ ആദിവാസി മേഖലകളില്‍ എത്തിച്ച് നല്‍കുന്നത്.തലനിരപ്പന്കുടിയില് അഡ്വ. എ രാജ എം എല്‍ എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഊരു മൂപ്പന് വിജയന് എംഎല്‍എ വസ്ത്രങ്ങള്‍ കൈമാറി.അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ കെ എസ് ഇ എസ് എ ഇടുക്കി ജില്ലാ കമ്മിറ്റി സെക്രട്ടറി ബൈജു ബി, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സലീം വി എ,ഗ്രാമപഞ്ചായത്ത് അംഗം മനീഷ് നാരായണന്, ദേവികുളം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അര്‍ഷാദ് ബി, പ്രിവന്റീവ് ഓഫീസര്‍ അഷ്റഫ് കെ എം, അടിമാലി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍ നജീം എസ് എ തുടങ്ങിയവര്‍ പങ്കെടുത്തു.ആദിവാസി മേഖലയിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളോടൊപ്പം ആദിവാസി ജനവിഭാഗത്തിന്റെ സമഗ്ര മുന്നേറ്റവും ലക്ഷ്യമിട്ടാണ് കരുതലായി കൂടെയുണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്.
