എറണാകുളം ജില്ലയില്‍ ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനം പൂര്‍ത്തിയായ സാഹചര്യത്തില്‍ രണ്ടാം ഡോസ് വാക്സിനേഷനില്‍ ആരോഗ്യ വകുപ്പ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജില്ല കളക്ടര്‍ ജാഫര്‍ മാലിക്കിൻറെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദേശം നല്‍കി. ആദ്യ ഡോസ് കോവാക്സിൻ സ്വീകരിച്ചവര്‍ക്ക് 28 ദിവസങ്ങള്‍ക്ക് ശേഷവും കോവീഷീൽഡ് സ്വീകരിച്ചവര്‍ക്ക് 84 ദിവസങ്ങള്‍ക്ക് ശേഷവും രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാം. വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഹെല്‍ത്ത് ഇൻസ്പെക്ടര്‍മാര്‍ എന്നിവരുടെ സഹായത്തിലും കോവിൻ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായും രണ്ടാം ഡോസ് വാക്സിനു വേണ്ടി രജിസ്റ്റര്‍ ചെയ്യാൻ സാധിക്കും. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവര്‍ യഥാസമയം രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ ആദ്യ ഡോസ് വാക്സിനേഷൻ വേഗത്തിലും കൃത്യമായും പൂര്‍ത്തിയാക്കാൻ പ്രവര്‍ത്തിച്ച ജില്ല ഭരണകൂടത്തെയും ആരോഗ്യ പ്രവര്‍ത്തകരെയും ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ പ്രശംസിച്ചു.
കോവിഡ് കണക്കുകളുമായി ബന്ധപ്പെട്ട് യഥാസമയം കണക്കുകള്‍ സമര്‍പ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. കണക്കുകള്‍ യഥാസമയം സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും എസ്.എല്‍.ടി.സികളുടെയും എഫ്‍.എല്‍.ടി.സികളുടെയും പ്രവര്‍ത്തനം തുടരുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.
ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എൻ.കെ കുട്ടപ്പൻ, ഡി.എസ്. ഒ ഡോ.എസ് ശ്രീദേവി,
ഡോ. മാത്യൂസ് നുമ്പേലി, വാക്സിനേഷൻ നോഡല്‍ ഓഫീസര്‍ ഡോ. എസ് ശിവദാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.