ഗവ.ഐ.ടി.ഐ കട്ടപ്പന – അഡ്മിഷന്‍ 2021 നോട് അനുബന്ധിച്ച് ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചുളള പ്രൊവിഷണല്‍ സെലക്ഷന്‍ ലിസ്റ്റ് ഗവ.ഐ.ടി.ഐ യുടെ www.itikattappana.kerala.gov.in വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് ഫീസ് ഓണ്‍ലൈനായി തങ്ങളുടെ യുസര്‍ ഐഡി,പാസ്സ് വേഡ് എന്നിവ ഉപയോഗിച്ച് itiadmission.kerala.gov.in. എന്ന വെബ് സൈറ്റില്‍ ഒക്ടോബര്‍ 6 വൈകിട്ട് 5 മണി വരെ അഡ്മിഷന്‍ ഫീസ് അടയ്ക്കാം. ഫീസ് നല്കാത്തപക്ഷം അഡ്മിഷന്‍ അസാധുവാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868272216, 9846752372 (കോ-ഓര്‍ഡിനേറ്റര്‍) എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.