ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ക്ലീന്‍ ഓഫീസ് ഡ്രൈവ് സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലുമാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ഡ്രൈവിന്റെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളില്‍ നിന്ന് പഴകിയതും ഉപയോഗശൂന്യമായതും ജനങ്ങള്‍ക്ക് ഇടപഴകുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വസ്തുക്കളും കടലാസുകളും മറ്റും നീക്കം ചെയ്തു. ഓഫീസിലുള്ളത് കൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ശൗച്യാലയങ്ങളും ശുചീകരിച്ചു. ഓഫീസുകളുടെ പരിസരങ്ങളിലുള്ള കാടും മറ്റും ഇല്ലാതാക്കി വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ജ്യോതി ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും എം. പി. കെ. ബി. വൈ. ഏജന്റുമാരും ചടങ്ങിൽ പങ്കെടുത്ത് ഓഫീസും പരിസരവും ശുചീകരിച്ചു.
