ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ പരിപാടിയുടെ ഭാഗമായി എറണാകുളത്ത് ജില്ലാതല നിയമ ബോധന കർമ്മ പരിപാടി സംഘടിപ്പിച്ചു. ഓൺലൈനായി നടന്ന ഉദ്ഘാടന ചടങ്ങ് ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കൊച്ചി മേയർ അഡ്വ.അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.എറണാകുളം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ചെയർപേഴ്സണും പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജുമായ സി എസ് സുധ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഹണി എം. വർഗീസ് (CBI സ്പെഷ്യൽ കോടതി ജഡ്ജ്) , എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റ് അനിൽ എസ് രാജ് , ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മിനി.ആർ . ഡി എൽ എസ് എ സെക്രട്ടറി സുരേഷ് പിഎം സെക്ഷൻ ഓഫീസർ സുരേഷ് എന്നിവർ സംസാരിച്ചു