പുത്തുമല ഹർഷം പുനരധിവാസ പദ്ധതിയിൽ പൂത്തക്കൊല്ലിയിൽ നിർമ്മിക്കുന്ന വീടുകളിലേക്കുള്ള കാരന്തൂർ മർകസിൻ്റെ കുടിവെള്ള പദ്ധതി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനൊപ്പം ജീവജലം നൽകുക എന്ന അഭിനന്ദനാർഹമായ ജീവകാരുണ്യ പ്രവർത്തനമാണ് കരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ പൂത്തക്കൊല്ലിയിൽ നടക്കുന്നത്. ദുരന്തമുഖത്ത് മത, രാഷ്ട്രീയ ചേരിതിരിവില്ലാതെ എല്ലാവരും ഇത്തരത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത് നന്മയുടെ പ്രതീകമാണെന്ന് മന്ത്രി പറഞ്ഞു.
പൂത്തക്കൊല്ലിയിലെ കുടുംബങ്ങൾക്കായി 10 ലക്ഷം രൂപ ചെലവിലാണ് കുടിവെള്ള പദ്ധതി പൂർത്തിയായത്. കെ.ഒ അഹ്മദ് കുട്ടി ബാഖവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി. സിദ്ദിഖ് എം.എൽ.എ, ഡി.എഫ്.ഒ ഷജ്ന കരീം, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, ശരീഫ് കാരശ്ശേരി, കെ.കെ. സഹദ്, റഷീദ് പുന്നശ്ശേരി, എസ്. ശറഫുദ്ധീൻ, മുഹമ്മദലി സഖാഫി പുറ്റാട് തുടങ്ങിയവർ പങ്കെടുത്തു.