കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമ്പൂര്‍ണ വാക്സിനേഷന്‍ കൈവരിക്കാനൊരുങ്ങി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍.കരവാളൂര്‍ ഗ്രാമ പഞ്ചായത്തിലെ വാക്‌സിനേഷന്‍ 90 ശതമാനം പൂര്‍ത്തിയാക്കിയതായി പ്രസിഡന്റ് ജിഷാ മുരളി പറഞ്ഞു. വാളകം മേഴ്‌സി ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ 50 രോഗികള്‍ ചികിത്സയിലുണ്ട്. വാര്‍ഡ് തല ആര്‍. ആര്‍. ടികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍. ടി.പി. സി.ആര്‍ പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്.
പട്ടാഴിയില്‍ വാക്സിനേഷന്‍ ഒന്നാഘട്ടം 90 ശതമാനം പൂര്‍ത്തിയാക്കി. വാക്സിനേഷന്‍ ക്യാമ്പുകള്‍ ആഴ്ചയില്‍ രണ്ട് ദിവസം വീതം നടക്കുന്നുണ്ടെന്ന് സെക്രട്ടറി റെജി മോന്‍ പറഞ്ഞു.
പൂയപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഒന്നാം ഡോസ് വാക്സിനേഷന്‍ 98 ശതമാനം പൂര്‍ത്തിയായി.പാലിയേറ്റീവ് രോഗികള്‍ക്കുള്ള വാക്സിനേഷന്‍ 100 ശതമാനം പൂര്‍ത്തീകരിച്ചതായും പ്രസിഡന്റ് ജെസ്സി റോയ് പറഞ്ഞു.
ചിറക്കരയില്‍ ഡി.സി.സി.യില്‍ മൂന്നുപേരും ആശുപത്രിയില്‍ നാലുപേരും ചികിത്സയിലുണ്ട് . 11827 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭ്യമാക്കി.5866 പേര്‍ക്ക് രണ്ട് ഡോസുകളും നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് സി.സുശീല ദേവി പറഞ്ഞു.