വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ട സീനിയോറിറ്റിയോടുകൂടി നവംബര്‍ 30 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. 2000 ജനുവരി ഒന്ന് മുതല്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാത്തത് മൂലം സീനിയോറിറ്റി നഷ്ടമായവര്‍ക്ക് അവസരം ലഭിക്കും. ഇതേകാലയളവില്‍ എക്‌സ്‌ചേഞ്ച് മുഖേനയോ നേരിട്ടോ സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ /പൊതുമേഖല /തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച നിയമാനുസൃതം ലഭ്യമായ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് രജിസ്ട്രര്‍ ചെയ്യാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ അവസരം വിനിയോഗിക്കാം. www.eemployment.kerala.gov.in വഴി ഓണ്‍ലൈന്‍ ആയോ എക്‌സ്‌ചേഞ്ച് വഴിയോ രജിസ്‌ട്രേഷന്‍ പുതുക്കാം.