സെന്റർ ഫോർ കൺണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി (കണ്ണൂർ), കൊല്ലം (ടി.കെ.എം ആർട്‌സ് ആന്റ് സയൻസ് കോളേജ്), മൂവാറ്റുപുഴ എന്നീ ഉപകേന്ദ്രങ്ങളിലും 2021 ഒക്‌ടോബർ മാസം ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് (ഓപ്ഷണൽ വിഷയങ്ങളുടെ) പരീക്ഷാ പരിശീലന ക്ലാസ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ഫീ- 13,800 (10,000 രൂപ (ഫീസ്)+1800 രൂപ (ജി.എസ്.റ്റി)+ 2000 രൂപ (കോഷൻ ഡെപ്പോസിറ്റ്) പ്രലിംസ് കം മെയിൻസ് കോഴ്‌സിന് ഫീസ് അടച്ചിട്ടുള്ളവർ ഓപ്ഷണൽ വിഷയങ്ങൾക്ക് കോഷൻ ഡെപ്പോസിറ്റ് വീൺണ്ടും അടയ്‌ക്കേണ്ടതില്ല. ഓൺലൈൻ രജിസ്‌ട്രേഷനും ഫീസ് അടയ്ക്കുന്നതിനുമുള്ള സൗകര്യം www.ccek.org, www.kscsa.org എന്നീ വെബ്‌സൈറ്റുകളിൽ ഈ മാസം എട്ട് മുതൽ 12 വരെ ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: തിരുവനന്തപുരം: 0471-2313065, 2311654, 8281098862, 8281098863, പൊന്നാനി: 0494-2665489, 8281098868, പാലക്കാട്: 0491- 2576100, 8281098869, കോഴിക്കോട്: 0495-2386400, 8281098870, കല്യാശ്ശേരി: 8281098875, കൊല്ലം: 9446772334, മൂവാറ്റുപുഴ: 8281098873.