എറണാകുളം: ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കൊടുങ്ങല്ലൂര്‍ എറിയാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നു. പി.ജി വിത്ത് നെറ്റ് യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിന് ഒക്‌ടോബര്‍ 8 വെളളിയാഴ്ച രാവിലെ 10-ന് അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0480-2816270, 9946959337.

പുനര്‍ഗേഹം പദ്ധതി; പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കരാര്‍ നിയമനം

കൊച്ചി: പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം ജില്ലയില്‍ ഒരു പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാരായ താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം എറണാകുളം (മേഖല)ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഒക്‌ടോബര്‍ 08 എട്ടിന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കുന്നതായിരിക്കും.

വിശദ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0484-2394476 ഫോണ്‍ നമ്പറില്‍ ലഭ്യമാകുന്നതാണ്. പ്രായം 22 നും 45 നും മദ്ധ്യേ. വിദ്യാഭ്യാസ യോഗ്യത അംഗീകൃതയൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍വര്‍ക്ക് / സോഷ്യോളജി/സൈക്കോളജി ഇവയില്‍ ഏതെങ്കിലും ഒരു വിഷയത്തിലുളള ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. അധിക യോഗ്യത എം.എസ്.ഓഫീസ്/കെ.ജി.ടി.ഇ/വേര്‍ഡ്‌പ്രൊസസ്സിംഗ് (ഇംഗ്ലീഷ്&മലയാളം)/പി.ജി.ഡി.സി.എ