കാസർഗോഡ്: ജില്ലയിലെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം നടത്തുന്ന 13 ദിവസത്തെ സൗജന്യ കോസ്റ്റ്യൂം ഫാന്‍സി ജ്വല്ലറി മേക്കിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 45 നും മധ്യേ.

താത്പര്യമുള്ളവര്‍ https://forms.gle/fnNr6jpPQ9TFYb7fA എന്ന ലിങ്കിലൂടെ ഒക്ടോബര്‍ 12 നകം അപേക്ഷിക്കണം. കാസര്‍കോട് ജില്ലക്കാര്‍ക്ക് മാത്രമാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672268240, 9497425262, 9961027537