കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ സമഗ്ര കോവിഡ് സര്‍വേ തുടങ്ങി. ഒക്ടോബര്‍ 10ന് അവസാനിക്കും എന്ന് പ്രസിഡന്റ് എസ്. തുളസി പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കിയ മാനദണ്ഡപ്രകാരം ആണ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്.
പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ മരുതമണ്‍പള്ളി കുടുംബരോഗ്യ കേന്ദ്രത്തില്‍ കോവിഡ് വാക്സിനേഷന് ക്യാമ്പ് നടന്നു. പാലിയേറ്റിവ് രോഗികളുടെ വാക്സിനേഷന് 100 ശതമാനം പൂര്‍ത്തിയായതായി പ്രസിഡന്റ് ജെസ്സി റോയ് പറഞ്ഞു.
ചവറ ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ 96 ശതമാനത്തോളം പേര്‍ക്കും ആദ്യ ഡോസ് വാക്സിന് നല്‍കിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി പറഞ്ഞു. പാലിയേറ്റീവ് രോഗികളുടെ വാക്സിനേഷന് പൂര്‍ത്തിയായി.